Post Category
ജവഹർ ബാലഭവനിൽ വിദ്യാരംഭം
ജവഹർ ബാലഭവനിൽ കുഞ്ഞുങ്ങൾക്ക് വിദ്യാരംഭത്തിന് അവസരം. ഒക്ടോബർ 21 ബുധനാഴ്ച രാവിലെ 9 ന് ആരോഗ്യം, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ, ഗവ. കോളജ് ഫോർ വിമെൻ മുൻ പ്രിൻസിപ്പൽ ഡോ. ജി വിജയലക്ഷ്മി എന്നിവർ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കും. കുട്ടികൾക്കും മുതിർന്നവർക്കും സംഗീതം, നൃത്തം, വാദ്യോപകരണങ്ങൾ, ചിത്രരചന, എയ്റോമോഡലിംഗ്, ഇലക്ട്രോണിക്സ് തുടങ്ങിയ 20 ൽ പരം വിഷയങ്ങളിലും വിദ്യാരംഭം ഉണ്ടായിരിക്കും. രജിസ്ട്രേഷൻ ആരംഭിച്ചു. അന്നേ ദിവസം ബാലഭവൻ ഓഫീസിൽ നേരിട്ടെത്തിയും രജിസ്ട്രേഷൻ നടത്താം. ഫോൺ: 8590774386.
പി.എൻ.എക്സ്. 4283/2026
date
- Log in to post comments