Post Category
ലീഗൽ മെട്രോളജി വകുപ്പിന്റെ 7 വാഹനങ്ങൾ മന്ത്രി അനൂപ് ജേക്കബ് ഫ്ലാഗ് ഓഫ് ചെയ്യും
ലീഗൽ മെട്രോളജി വകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും പരിശോധനയും എൻഫോഴ്സ്മെന്റും ശക്തിപ്പെടുത്തുന്നതിനുമായി പുതുതായി അനുവദിച്ച ഏഴ് ബൊലേറോ നിയോ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ഒക്ടോബർ 14 ഉച്ചയ്ക്ക് 12 ന് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരവളപ്പിൽ നടക്കും. ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി അനൂപ് ജേക്കബ് വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് നിർവഹിക്കും. ഉപഭോക്തൃകാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, ലീഗൽ മെട്രോളജി കൺട്രോളർ രാജേഷ് സാം മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിക്കും.
പി.എൻ.എക്സ്. 4284/2026
date
- Log in to post comments