Skip to main content

പിന്നാക്ക വിഭാഗ കമ്മിഷൻ സിറ്റിങ്

സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻ ഒക്ടോബർ 16 രാവിലെ 11-ന് എറണാകുളം മറൈൻ ഡ്രൈവിലുള്ള ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ സിറ്റിങ് നടത്തും. കടച്ചിക്കൊല്ലൻ സമുദായത്തെ എസ്.ഇ.ബി.സി. പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം സംബന്ധിച്ച നിവേദനം, പടയാച്ചി (കടലൂർ) വിഭാഗത്തെ ഒ.ഇ.സി. ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിനെ സംബന്ധിച്ച വിഷയം, ഗുപ്തൻ സമുദായത്തെ എസ്.ഇ.ബി.സി. ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം സംബന്ധിച്ച നിവേദനം, പാലക്കാട് ജില്ലയിൽ എരുത്തേമ്പതി വില്ലേജിൽ താമസിക്കുന്ന തേവര് അകമുടയർ സമുദായത്തെ ഒ.ബി.സിയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് കറുപ്പ്സ്വാമി സമർപ്പിച്ച നിവേദനം, ജൈനമതത്തിൽപ്പെട്ടവരെ പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വയനാട് ജില്ലാ ജൈന സമാജം കമ്മിഷൻ മുമ്പാകെ സമർപ്പിച്ച നിവേദനം എന്നിവ പരിഗണിക്കും. സിറ്റിങ്ങിൽ കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് ജി ശശിധരൻ, മെമ്പർമാരായ ഡോ. ബന്നറ്റ് സൈലം പി, സഫിയ വി.ടി. കമ്മിഷൻ മെമ്പർ സെക്രട്ടറി എന്നിവർ പങ്കെടുക്കും.

പി.എൻ.എക്‌സ്. 4289/2026

date