Skip to main content

തൊഴിലധിഷ്ഠിത ടൂറിസം കോഴ്സുകൾ

കിറ്റ്‌സിൽ പി ജി ഡിപ്ലോമ ഇൻ ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്‌ കോഴ്‌സിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് പ്രവേശനത്തിനുള്ള അഭിമുഖം ഒക്ടോബർ 23 ന് നടത്തും. ബിരുദമാണ് യോഗ്യത. പരിശീലനം പൂർത്തിയാക്കുന്നവർക്ക് പ്ലേസ്‌മെന്റ് അസിസ്റ്റൻസ് നൽകും. താത്പര്യമുള്ളവർ രാവിലെ 10.30ന് കിറ്റ്‌സിന്റെ തിരുവനന്തപുരത്തുള്ള ഓഫീസിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. വിവരങ്ങൾക്ക്: www.kittsedu.org, 0471- 2329468/ 2329539, 8129166616.

പി.എൻ.എക്‌സ്. 4290/2026

date