Post Category
ഹോസ്പിറ്റാലിറ്റി കോഴ്സിലേക്ക് അപേക്ഷിക്കാം
കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന്റെ (കിറ്റ്സ്) തിരുവനന്തപുരം സെന്ററിൽ ഡിപ്ലോമ ഇൻ മൾട്ടി സ്കിൽഡ് ഹോസ്പിറ്റാലിറ്റി എക്സിക്യൂട്ടീവ് കോഴ്സിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷിക്കാം.
18 വയസ്സിനു മുകളിൽ പ്രായമുള്ള പ്ലസ്ടു പാസ്സായ പെൺകുട്ടികൾക്ക് അപേക്ഷിക്കാം. എസ്.സി/ എസ്.ടി/ ഒബിസി വിഭാഗത്തിൽപ്പെട്ടവർക്ക് ഫീ സൗജന്യവും ജനറൽ വിഭാഗത്തിൽപ്പെട്ടവർക്ക് 50 ശതമാനം സബ്സിഡിയും നൽകും. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് അസ്സിസ്റ്റൻസ് ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 23. വിവരങ്ങൾക്ക്: www.kittsedu.org, 0471- 2329468/ 2329539, 8129166616.
പി.എൻ.എക്സ്. 4291/2026
date
- Log in to post comments