Skip to main content

സെൻസസ് 2027: ജില്ലയിൽ രണ്ടാംഘട്ട പരിശീലന പരിപാടിക്ക് തുടക്കമായി

സെൻസസ് 2027-ന്റെ ഭാഗമായ രണ്ടാംഘട്ട ജനസംഖ്യാ കണക്കെടുപ്പ് സംബന്ധിച്ച ഉദ്യോഗസ്ഥതല പരിശീലന പരിപാടികൾ ജില്ലയിൽ ആരംഭിച്ചു. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ  നടന്ന ആദ്യ ബാച്ചിന്റെ പരിശീലന പരിപാടി ജില്ലാ കളക്ടർ അഞ്ജു കെ.എസ് ഉദ്ഘാടനം ചെയ്തു. 2027 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ആരംഭിക്കുന്ന ജനസംഖ്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് മുന്നോടിയായിട്ടാണ് പരിശീലന പരിപാടി സംഘടികപ്പിക്കുന്നത്. 

ജനസംഖ്യ കണക്കെടുപ്പിലെ വിവരശേഖരണം, പൊതുജനങ്ങളുമായുള്ള ഇടപെടൽ സംബന്ധിച്ച നിർദ്ദേശങ്ങൾ, ജില്ലാതലത്തിലുള്ള മേൽനോട്ടം എന്നിവയാണ് പരിശീലന പരിപാടിയിലെ പ്രധാന വിഷയങ്ങൾ. 'PE Mobile App'  ആണ് ഡിജിറ്റൽ ഡാറ്റാ ശേഖരണത്തിന് ഉപയോഗിക്കുന്നത്.

രണ്ട് ബാച്ചുകളിലായി ഒക്ടോബർ 15 വരെയാണ് പരിശീലനം. വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ, നോഡൽ ഓഫീസർമാർ, ചാർജ് ഓഫീസർമാർ എന്നിവരാണ് പങ്കെടുക്കുന്നത്. സെൻസസ് ഡയറക്ടറേറ്റിൽ നിന്നുള്ള ഡെപ്യൂട്ടി ഡയറക്ടർ നിഷ വി.സി, സ്റ്റാറ്റിസ്റ്റിക്കൽ ഇൻവസ്റ്റിഗേറ്റർ ശ്രീലക്ഷ്മി എന്നിവരാണ് പരിശീലന പരിപാടിക്ക് നേതൃത്വം നൽകുന്നത്.

date