Skip to main content

ജോബ് ഡ്രൈവ് 17ന്

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും ആഭിമുഖ്യത്തില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഒക്ടോബര്‍ 17ന് രാവിലെ 10ന് ജോബ് ഡ്രൈവ് സംഘടിപ്പിക്കും. പ്രൊക്യുര്‍മെന്റ് ആന്‍ഡ് ഓപ്പറേഷന്‍സ് കോ ഓര്‍ഡിനേറ്റര്‍, സെയില്‍സ് ആന്‍ഡ് കോ ഓര്‍ഡിേേനഷന്‍ എഞ്ചിനീയര്‍, ഡാറ്റാ എന്‍ട്രി അനലിസ്റ്റ്, സെയില്‍സ് ഓഫീസര്‍, സെയില്‍സ് മാനേജര്‍, ബ്രാഞ്ച് മാനേജര്‍ തസ്തികകളിലാണ് ഒഴിവുകള്‍.  ഡിഗ്രി, ഡിപ്ലോമ ഇന്‍ എഞ്ചിനീയറിംഗ്, സപ്ലൈ ചെയിന്‍, പ്രൊക്യുര്‍മെന്റ് ലോജിസ്റ്റിക്‌സ്, കൊമേഴ്‌സ്/ അനുബന്ധ മേഖല,  മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍/ ഇന്‍സ്ട്രുമെന്റേഷന്‍ ബിരുദം തുടങ്ങിയവയാണ് യോഗ്യതകള്‍. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് പങ്കെടുക്കാനാകുക. പുതുതായി രജിസ്റ്റര്‍ ചെയ്യാന്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും, ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ഫീസായി 300 രൂപയും സഹിതം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്/ എംപ്ലോയബിലിറ്റി സെന്ററില്‍ എത്തണം. മുന്‍പ് രജിസ്റ്റര്‍ ചെയ്തവര്‍ രസീതും ബയോഡാറ്റ കോപ്പിയും ഹാജരാക്കിയാല്‍ മതി. ഫോണ്‍: 0491 2505435.

date