പട്ടികവര്‍ഗ വികസന ഓഫീസില്‍ അവസരം
ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസില്‍ അക്രെഡിറ്റഡ് എഞ്ചിനീയര്‍/ഓവര്‍സീയര്‍, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് തസ്തികകളിലെ പരിശീലനത്തിന് പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. അക്രെഡിറ്റഡ് എഞ്ചിനീയര്‍/ ഓവര്‍സീയര്‍ യോഗ്യത- ബി.ടെക് (സിവില്‍), ഡിപ്ലോമ (സിവില്‍), അല്ലെങ്കില്‍ ഐ.ടി.ഐ (സിവില്‍). കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് യോഗ്യത- ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.സി.എ അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്. 2026 ഒക്ടോബറില്‍ 21 -45 വയസ്. പ്രതിമാസം 18,000 രൂപ ഹോണറേറിയം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഒക്ടോബര്‍ 19ന് വൈകിട്ട് അഞ്ചിനകം ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0491 2910366, 0491 2505383, 04923 291155.
- Log in to post comments