സായുധസേന പതാകദിനം ആചരിച്ചു സൈനികര്‍ രാജ്യത്തിന്റെ അമൂല്യസമ്പത്ത് : എംഎല്‍എ
രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കാന്‍ ജീവന്‍ ത്യജിക്കാന്‍ പോലും സന്നദ്ധരായി നിലകൊള്ളുന്ന സൈനികര്‍ നാടിന്റെ അമൂല്യസമ്പത്താണെന്ന് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ പറഞ്ഞു. ജില്ലാസൈനികക്ഷേമ ഓഫീസ് കളക്ടറേറ്റ് കോണ്‍ഫറന്‍സ്ഹാളില്‍ സംഘടിപ്പിച്ച സായുധസേന പതാകദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎല്‍എ.
ശത്രുക്കളുമായി ഏറ്റുമുട്ടി രാജ്യത്തിന് വേണ്ടി ജീവന്‍ ത്യജിച്ച ധീരസൈനികരുടെ സേവനം വിലമതിക്കാനാവാത്തതാണ്. സൈനികരോട് ഒരിക്കലും നന്ദികേട് കാട്ടിക്കൂട. എല്ലാ ജവാന്മാരും മഹത്തായ ദൗത്യമാണ് നിര്‍വ്വഹിക്കുന്നത്. ശത്രുസേനയോട് പൊരുതി ശയ്യാവലംബികളായ അനേകം സൈനികരുണ്ട്. സൈനികരേയും അവരുടെ കുടുംബത്തേയും സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കര്‍ത്തവ്യമാണെന്ന് എം എല്‍ എ പറഞ്ഞു.
ചടങ്ങില്‍ എഡിഎം എന്‍ ദേവിദാസ് അധ്യക്ഷത വഹിച്ചു. റിട്ട. ബ്രിഗേഡിയര്‍ കെ എന്‍ പ്രഭാകരന്‍ നായര്‍ സ്മരണിക പ്രകാശനം ചെയ്തു. എന്‍സിസി പയ്യന്നൂര്‍ ബറ്റാലിയന്‍ കമാന്‍ഡിംഗ് ഓഫീസര്‍ ലഫ്റ്റനന്റ് കേണല്‍ വി പി ദാമോദരന്‍, എന്‍ എക്‌സ് സി സി പ്രസിഡന്റ് വി വി പത്മനാഭന്‍, എയര്‍ഫോഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഫ്‌ളയിംഗ് ഓഫീസര്‍ പി പി സഹദേവന്‍, അഖിലഭാരതീയപൂര്‍വ്വസൈനികസേവപരിഷത്ത് പ്രസിഡന്റ് വി ജി ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സൈനികക്ഷേമ ഓഫീസര്‍ ജോസ് ടോംസ് സ്വാഗതവും വെല്‍ഫെയര്‍ ഓര്‍ഗനൈസര്‍ പി ചന്ദ്രന്‍ നന്ദിയും പറഞ്ഞു. സായുധസേന പതാകയുടെ വില്‍പ്പനയുടെ ഉദ്ഘാടനം എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ നിര്‍വ്വഹിച്ചു. രാഷ്ട്രത്തിന് വേണ്ടി ജീവന്‍ത്യജിച്ച ധീരസൈനികരെ അനുസ്മരിച്ച് കളക്ടറേറ്റിനു മുന്നിലെ കാര്‍ഗില്‍ യുദ്ധസ്മാരകത്തില്‍ വിമുക്തഭടന്മാര്‍ പുഷ്പചക്രം അര്‍പ്പിച്ചു. സൈനികക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കിവരുന്ന വിവിധ ക്ഷേമപ്രവര്‍ത്തനങ്ങളെക്കുറിച്ച് ജോസ് ടോംസ് പ്രഭാഷണം നടത്തി.
- Log in to post comments