എയ്ഡ്സ് സുരക്ഷാ പ്രവര്ത്തനങ്ങള് വിലയിരുത്താന് അവലോകന യോഗം ചേര്ന്നു
ജില്ലയിലെ മൊബലൈസേഷന് ഓഫ് എയ്ഡ്സ് സുരക്ഷ (എം.എ.എസ്.) പ്രവര്ത്തനങ്ങള് വിലയിരുത്തുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലാ പഞ്ചായത്ത് കോണ്ഫറന്സ് ഹാളില് അവലോകന യോഗം ചേര്ന്നു. ആരോഗ്യ വകുപ്പ് അഡിഷണല് ഡയറക്ടറും കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്ട്രോള് സൊസൈറ്റി പ്രോജക്ട് ഡയറക്ടറുമായ ഡോ. എം. പീയൂഷ് നമ്പൂതിരിപ്പാട് യോഗത്തിന് നേതൃത്വം നല്കി. ദിശ ക്ലസ്റ്റര് പ്രോഗ്രാം മാനേജര് എസ്. സുനില് കുമാര് സ്വാഗതം പറഞ്ഞു.
ദേശീയ എയ്ഡ്സ് നിയന്ത്രണ പരിപാടിയുടെ ഭാഗമായി ജില്ലയില് എച്ച്.ഐ.വി. പരിശോധനകള് വര്ധിപ്പിക്കാന് യോഗത്തില് തീരുമാനിച്ചു. ഹോട്സ്പോട്ടുകള് കേന്ദ്രീകരിച്ച് പരിശോധനകള് നടത്തുക, സ്വകാര്യ ആശുപത്രികളില് നടത്തുന്ന എച്ച്.ഐ.വി. പരിശോധനകള് ശക്തിപ്പെടുത്തുക തുടങ്ങിയ കാര്യങ്ങള് യോഗം ചര്ച്ച ചെയ്തു.
യോഗത്തില് ജില്ലാ എയ്ഡ്സ് കണ്ട്രോള് ഓഫീസര് ഡോ. എല്. ഷീന ലാല്, ആര്.സി.എച്ച്. ഓഫീസര് ഇന്ചാര്ജ് ഡോ. കെ.എം. ന്യൂന മര്ജ്ജ, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. സി. ഷുബിന്, ജില്ലാ പഞ്ചായത്ത് ഫിനാന്ഷ്യല് ഓഫീസര് മുഹമ്മദ് ബഷീര് തുടങ്ങിയവര് സംസാരിച്ചു. വിവിധ വകുപ്പ് ഉദ്യോഗസ്ഥരും സൊസൈറ്റിയുടെ കീഴിലുള്ള വിവിധ പ്രോജക്ട് കോര്ഡിനേറ്റര്മാരും യോഗത്തില് സംബന്ധിച്ചു.
- Log in to post comments