Skip to main content

ജില്ലാതല വൈറ്റ് കെയിന്‍ ദിനാചരണം ഒക്ടോബര്‍ 15 ന്

കാഴ്ചാ വെല്ലുവിളി നേരിടുന്നവരുടെ കഴിവുകളും നേരിടുന്ന വെല്ലുവിളികളും പൊതുസമൂഹത്തെ ബോധവത്ക്കരിക്കുന്നതിനായി ഒക്ടോബര്‍ 15-ന് ആചരിക്കുന്ന അന്താരാഷ്ട്ര വൈറ്റ് കെയിന്‍ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം സിവില്‍സ്‌റ്റേഷന്‍ പരിസരത്ത് ജില്ലാ കളക്ടര്‍ ഡോ.വിനയ് ഗോയല്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 9:30-ന് സിവില്‍ സ്റ്റേഷന്റെ  പ്രധാന കവാടത്തില്‍ നിന്നും ആരംഭിക്കുന്ന വൈറ്റ് കെയിന്‍ റാലിക്ക് ജില്ലാ കളക്ടറും മറ്റ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കാഴ്ചപരിമിതര്‍ക്കൊപ്പം കണ്ണുകള്‍ അടച്ചുകെട്ടി വൈറ്റ് കെയിന്‍ കൈയിലേന്തി നേതൃത്വം നല്‍കും.'കാഴ്ചയില്ലായ്മ കാഴ്ചപ്പാടിന്റെ അഭാവമല്ല' എന്ന സന്ദേശമുയര്‍ത്തിയാണ് ഈ വര്‍ഷത്തെ ദിനാചരണം സംഘടിപ്പിക്കുന്നത്.

മലപ്പുറം ജില്ലാ ഭരണകൂടം, വള്ളിക്കാപ്പറ്റ കേരള സ്‌കൂള്‍ ഫോര്‍ ദ ബ്ലൈന്‍ഡ്, മലപ്പുറം ലയണ്‍സ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ്  വൈറ്റ് കെയിന്‍ ദിനാചരണം സംഘടിപ്പിക്കുന്നത്. തുടര്‍ന്ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പൊതുസമ്മേളനവും ബോധവത്ക്കരണ ക്ലാസ്സും കാഴ്ച വെല്ലുവിളി നേരിടുന്ന വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും.

date