Skip to main content

പട്ടികജാതി വികസന വകുപ്പില്‍ അക്രഡിറ്റഡ് എന്‍ജിനീയര്‍/ഓവര്‍സിയര്‍ നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ മലപ്പുറം ജില്ലയില്‍ അക്രഡിറ്റഡ് എന്‍ജിനീയര്‍/ഓവര്‍സിയര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീ-യുവാക്കള്‍ക്കാണ് അവസരം. ആകെ 31 ഒഴിവുകളാണുള്ളത്.   സിവില്‍ എന്‍ജിനീയറിങില്‍ ബി.ടെക്, എം.ടെക്, ഡിപ്ലോമ അല്ലെങ്കില്‍ ഐ.ടി.ഐ ആണ് അടിസ്ഥാന യോഗ്യത. 21 നും 35 നും ഇടയിലാണ് പ്രായപരിധി. പ്രതിമാസ ഹോണറേറിയം വ്യവസ്ഥയില്‍ താത്ക്കാലികാടിസ്ഥാനത്തിലാണ് നിയമനം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 18,000 രൂപ ഹോണറേറിയം ലഭിക്കും. എന്നാല്‍ മുന്‍ വര്‍ഷങ്ങളില്‍ ഈ പരിശീലന പദ്ധതി പ്രകാരം രണ്ടു വര്‍ഷം പരിശീലനം പൂര്‍ത്തിയാക്കിയവരെ വീണ്ടും പരിഗണിക്കുന്നതല്ല.   അപേക്ഷാ ഫോം ബ്ലോക്ക്/നഗരസഭ പട്ടികജാതി വികസന ഓഫീസുകളിലും ജില്ലാ പട്ടികജാതി വികസന ഓഫീസിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഒക്ടോബര്‍ 31-ന് വൈകിട്ട് അഞ്ചിനകം മലപ്പുറം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍- 0483-2734901.

date