Post Category
കരുതലിന്റെ കൂട്ടായ്മയില് ജന്മദിനം; പാലിയേറ്റീവ് രോഗികള്ക്കൊപ്പം കേക്ക് മുറിച്ച് ജില്ലാ കളക്ടര്
പാലിയേറ്റീവ് രോഗികള്ക്കും ബന്ധുക്കള്ക്കുമൊപ്പം ജന്മദിനം ആഘോഷിച്ച് മലപ്പുറം ജില്ലാ കളക്ടര് ഡോ. വിനയ് ഗോയല്. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച 'സുകൂന്' സെക്കന്ഡറി പാലിയേറ്റീവ് രോഗി-ബന്ധു സംഗമത്തിനിടെയായിരുന്നു കേക്ക് മുറിച്ചുള്ള ആഘോഷം. പരിപാടിയില് പങ്കെടുക്കാനും രോഗികള്ക്കും ബന്ധുക്കള്ക്കുമൊപ്പം സന്തോഷം പങ്കിടാനും സാധിച്ചതില് കളക്ടര് സന്തോഷം അറിയിച്ചു.
പാലിയേറ്റീവ് കെയര് പ്രവര്ത്തനങ്ങള്ക്ക് ജില്ലാ ഭരണകൂടത്തിന്റെ പിന്തുണ തുടര്ന്നും ഉറപ്പാക്കുമെന്ന് കളക്ടര് പറഞ്ഞു. കളക്ടറുടെ ജന്മദിനാഘോഷം പാലിയേറ്റീവ് സംഗമത്തിന് വേറിട്ട അനുഭവമായി.
date
- Log in to post comments