Skip to main content

അപേക്ഷ സമർപ്പിക്കാം

           സർക്കാർ/ സ്വാശ്രയ സ്ഥാപനങ്ങളിലെ 2026-27 വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമ കോഴ്സസ് ഇൻ അലൈഡ് ആൻഡ് ഹെൽത്ത് കെയർ, ഡെന്റൽ, ഹെൽത്ത് ഇൻസ്പെക്ടർ ആൻഡ് ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഒക്ടോബർ 31 വരെ www.lbscentre.kerala.gov.in ൽ അപേക്ഷിക്കാം. പൊതുവിഭാഗത്തിന് 600 രൂപയും പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിന് 300 രൂപയുമാണ് ഫീസ്. അപേക്ഷാഫീസ് ഒക്ടോബർ 28 വരെ അടയ്ക്കാം. ഓൺലൈൻ അപേക്ഷയുടെ ഫൈനൽ കൺഫർമേഷൻ ഒക്ടോബർ 31 ന് മുൻപ് നൽകണം. വിവരങ്ങൾക്ക്: 0471-2560361, 362, 363, 364, www.lbscentre.kerala.gov.in.

പി.എൻ.എക്സ്. 4293/2026

date