Skip to main content

പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന സമിതി: കോര്‍പ്പസ് ഫണ്ട് നിര്‍ദ്ദേശങ്ങള്‍ക്ക് അംഗീകാരം നല്‍കി

ജില്ലാതല പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന സമിതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ഷീല സ്റ്റീഫന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ഇടുക്കി കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം  പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പുകളുടെ 2026-27 വര്‍ഷത്തെ കോര്‍പ്പസ് ഫണ്ട് നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്ത് അംഗീകാരം നല്‍കി.

പട്ടികജാതി വികസന വകുപ്പിന്റെ 82 ലക്ഷം രൂപയുടെയും പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ ക്യാപ്പിറ്റല്‍ ഹെഡില്‍ 1.56 കോടിയുടെയും റവന്യൂ ഹെഡില്‍ 1.55 കോടിയുടെയും സംസ്ഥാന തലത്തില്‍ പരഗണിക്കുന്നതിനായുള്ള 3.85 കോടിയുടെയും കോര്‍പ്പസ് ഫണ്ട് പദ്ധതി നിര്‍ദേശങ്ങള്‍ കമ്മറ്റി പരിഗണിച്ചു.

ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മണിമേഖല, പഞ്ചായത്ത് അംഗം പി.എ. സജി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഡോ. പി. പ്രവീണ്‍, വിവിധ വകുപ്പ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
 

date