Post Category
ഗെയ്ല് നഷ്ടപരിഹാരം നല്കിതുടങ്ങി
ഗെയ്ല് പൈപ്പ്ലൈന് സ്ഥാപിക്കുന്നതിന് ഭൂമി വിട്ടുനല്‍കിയവര്‍ക്ക് നഷ്ടപരിഹാരം നല്കി തുടങ്ങി. കാര്‍ഷികവിളകളുടെ നഷ്ടത്തിനാണ് നഷ്ടപരിഹാരം നല്‍കിയത്. വില്ലേജടിസ്ഥാനത്തില്‍ ചീമേനിയില്‍ 2002270 രൂപയും, കയ്യൂരില്‍ 30824113 രൂപയും ക്ലായിക്കോട് 15933737 രൂപയും കൊടക്കാട് 3746811 രൂപയും പേരോല്‍-നീലേശ്വരം 606063 രൂപയും അമ്പലത്തറ 8869234 രൂപയും പേരോലില്‍ 4111133 രൂപയും പനയാലില്‍ 5891930 രൂപയും പുല്ലൂരില്‍ 15069393 രൂപയും എടനാട് 104927 രൂപയും ഹേരൂരില്‍ 10238875 രൂപയും ഇച്ചിലംപാടിയില്‍ 8619253 രൂപയും കണ്ണൂരില്‍ 564837 രൂപയും കയ്യാറില്‍ 9661102 രൂപയും കിദൂരില്‍ 6993532 രൂപയും കോയിപ്പാടിയില്‍ 547155 രൂപയും ബേക്കൂറില്‍ 1123312 രൂപയും എന്നിങ്ങനെയാണ് നഷ്ടപരിഹാര തുക കൈമാറിയത്.
date
- Log in to post comments