Skip to main content

അധ്യാപക ഒഴിവ്: അപേക്ഷ ക്ഷണിച്ചു 

കേരള സർക്കാർ സ്ഥാപനമായ സെന്റർ ഫോർ പ്രൊഫഷണൽ ആൻഡ് അഡ്വാൻസ്‌ഡ് സ്റ്റഡീസ് (CPAS) ന്റെ വിവിധ സെന്ററുകളിൽ അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നഴ്‌സിങ്, ഫിസിയോതെറാപ്പി, മെഡിക്കൽ ലബോറട്ടറി ടെക്നോളജി എന്നീ വിഷയങ്ങളിലാണ് ഒഴിവുകൾ.
യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് CPAS-ന്റെ  വെബ്‌സൈറ്റായ www.cpas.ac.in  വഴി ഓൺലൈനായി അപേക്ഷിക്കാം.  അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി 2026 ഒക്‌ടോബർ 16. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

date