Skip to main content

സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു 

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 2025-26 അധ്യയന വർഷത്തെ പഠന മികവിനുള്ള സ്കോളർഷിപ്പ് നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2026 ഒക്ടോബർ 31. അപേക്ഷാ ഫോമുകൾ കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ എറണാകുളം ജില്ലാ ഓഫീസിൽ നിന്നും കള്ള് വ്യവസായ രംഗത്ത് പ്രവർത്തിക്കുന്ന വിവിധ ട്രേഡ് യൂണിയൻ ഓഫീസുകളിൽ നിന്നും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0484-2800581 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.

date