Skip to main content

ഒപ്റ്റോമെട്രിസ്റ്റ്  ട്രെയിനി ഒഴിവ് 

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ആശുപത്രി വികസന സമിതിയുടെ കീഴിൽ ഒഫ്താൽമോളജി വിഭാഗത്തിൽ ഒപ്റ്റോമെട്രിസ്റ്റ് ട്രെയിനി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ കാലയളവിൽ പ്രതിമാസം 10,000 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും. ഡിപ്ലോമ ഇൻ ഒഫ്താൽമിക് അസിസ്റ്റൻസ്/ഒപ്റ്റോമെട്രി (ഡി.എം.ഇ അംഗീകൃതം) അല്ലെങ്കിൽ കേരള ആരോഗ്യശാസ്ത്ര സർവകലാശാല അംഗീകരിച്ച ബി.എസ്‌സി ഒപ്റ്റോമെട്രി യോഗ്യതയുള്ള 35 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ യോഗ്യതയും പ്രായവും തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം  ഒക്ടോബർ 17ന് രാവിലെ 10.30 ന് എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ മെഡിക്കൽ സൂപ്രണ്ടിന്റെ ഓഫീസിന് സമീപമുള്ള കൺട്രോൾ റൂമിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0484-2754000 .

date