അപേക്ഷകൾ ക്ഷണിച്ചു
കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ എറണാകുളം കലൂരിലുള്ള നോളജ് സെന്ററിൽ വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള സർക്കാർ അംഗീകാരമുള്ളതും നോർക്ക റൂട്ട്സ് അറ്റസ്റ്റേഷന് യോഗ്യമായതും സ്വദേശത്തും വിദേശത്തും മികച്ച തൊഴിൽ സാധ്യതയുള്ള പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് (യോഗ്യത: പ്ലസ് ടു), പി.ജി. ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് (യോഗ്യത: ബിരുദം), ലോജിസ്റ്റിക്സ് ആൻഡ് വെയർഹൗസ് മാനേജ്മെന്റ് (യോഗ്യത: എസ്.എസ്.എൽ.സി) എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചത്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാഫോമിനുമായി എറണാകുളം കലൂരിലെ എം.ഇ.എസ്. ബിൽഡിങ്ങിലുള്ള കെൽട്രോൺ നോളജ് സെന്റർ നേരിട്ട് സന്ദർശിക്കുകയോ ഹെൽപ് ലൈൻ നമ്പറുകളായ 7994427555, 0484-2971400, 8590605259 എന്നിവയിൽ ബന്ധപ്പെട്ട് രജിസ്ട്രേഷൻ പൂർത്തിയാക്കുകയോ ചെയ്യാം.
- Log in to post comments