Skip to main content

അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന് കീഴിൽ എറണാകുളം ജില്ലയിലെ ആലുവയിൽ പുതുതായി നിർമിച്ച ആൺകുട്ടികളുടെ പോസ്റ്റ് മെട്രിക് ഹോസ്റ്റലിൽ 2026-27 അധ്യയന വർഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി, പട്ടികവർഗ, മറ്റർഹ ജനറൽ വിഭാഗങ്ങളിലെ ഇ-ഗ്രാന്റ്സ് ആനുകൂല്യം ലഭിക്കുന്ന പോസ്റ്റ് മെട്രിക് കോഴ്സുകളിലോ വകുപ്പ് നടത്തുന്ന പരിശീലന കോഴ്സുകളിലോ പഠിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം.

നിശ്ചിത മാതൃകയിലുള്ള അപേക്ഷ പഠിക്കുന്ന സ്ഥാപനത്തിലെ പ്രിൻസിപ്പലിന്റെ മേലൊപ്പോടെ സമർപ്പിക്കണം. ജാതി, വരുമാനം, നേറ്റിവിറ്റി, സ്വഭാവ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സ്ഥാപനത്തിൽ ഹോസ്റ്റൽ സൗകര്യമുണ്ടെങ്കിൽ അവിടെ പ്രവേശനം ലഭിച്ചിട്ടില്ലെന്ന സാക്ഷ്യപത്രവും അപേക്ഷയോടൊപ്പം ഹാജരാക്കണം. അപേക്ഷകൾ ഒക്ടോബർ 31നകം ജില്ലാ പട്ടികജാതി വികസന ഓഫീസർക്ക് സമർപ്പിക്കണം.

വിശദവിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും എറണാകുളം ഫോർ ഷോർ റോഡിലുള്ള ആൺകുട്ടികളുടെ ഹോസ്റ്റലിലോ കാക്കനാട് സിവിൽ സ്റ്റേഷനിലെ മൂന്നാം നിലയിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസിലോ ബന്ധപ്പെടാം. 
ഫോൺ: 0484-2422256.

date