'വാഗ്മി 2026' ദക്ഷിണ മേഖല പ്രസംഗ മത്സരം സംഘടിപ്പിച്ചു
ഭരണഘടനാ ദിനാഘോഷത്തിന്റെ ഭാഗമായി കോളേജ് വിദ്യാർത്ഥികൾക്കായി നിയമവകുപ്പ് സംഘടിപ്പിക്കുന്ന ‘വാഗ്മി 2026’ അഖില കേരള പ്രസംഗ മത്സരത്തിന്റെ ദക്ഷിണ മേഖല മത്സരം കേരള യൂണിവേഴ്സിറ്റി കാര്യവട്ടം ക്യാമ്പസിലെ നിയമവിഭാഗത്തിൽ നടന്നു. നിയമ ഭരണ വകുപ്പ് അഡീഷണൽ നിയമ സെക്രട്ടറി എസ്. സുരേഷ് കുമാർ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. കാര്യവട്ടം ക്യാമ്പസ് നിയമവിഭാഗം മേധാവിയും ഡീനുമായ പ്രൊഫ. ഡോ. സിന്ധു തുളസീധരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നിയമ വകുപ്പ് അഡീഷണൽ നിയമ സെക്രട്ടറി പത്മ വി., അസിസ്റ്റന്റ് ലീഗൽ ഓഫീസർ ജയചന്ദ്രൻ സി. എൻ. എന്നിവർ സംസാരിച്ചു.
‘ഭരണഘടന വിഭാവനം ചെയ്യുന്ന ആശയപ്രകടനത്തിനുള്ള സ്വാതന്ത്ര്യം, ഇന്നത്തെ സമൂഹത്തിൽ’ എന്ന വിഷയത്തിലായിരുന്നു മത്സരം നടന്നത്. നിയമ വകുപ്പിൽ നിന്നും വിരമിച്ച മുൻ സ്പെഷ്യൽ സെക്രട്ടറി രാധിക, നിയമവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ഫൈസൽ, ഇന്റർനാഷണൽ ടോസ്റ്റ് മാസ്റ്റർ ജി. സജീവ് എന്നിവരായിരുന്നു വിധികർത്താക്കൾ.
മത്സരത്തിൽ കാര്യവട്ടം ക്യാമ്പസിലെ സ്നേഹ എസ്. ഒന്നാം സ്ഥാനവും തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിലെ ദേവിക കെ. പി. രണ്ടാം സ്ഥാനവും ധനുവച്ചപുരം വി. ടി. എം. എൻ. എസ്. എസ്. കോളേജിലെ ജസ്ന എസ്. മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സെക്രട്ടറിയേറ്റിലെ ശ്രുതി ഹാളിൽ വെച്ച് നവംബർ 19നാണ് മത്സരത്തിന്റെ ഫൈനൽ നടക്കുക.
- Log in to post comments