Skip to main content

നെടുമങ്ങാട് ഗവ. ഐ.ടി.ഐ. ഉദ്ഘാടനം ഇന്ന് (ഒക്ടോബർ 15ന്)

നെടുമങ്ങാട് ഗവ. ഐ.ടി.ഐ.യുടെ ഉദ്ഘാടനം ഇന്ന് (ഒക്ടോബർ 15ന്) വൈകിട്ട് മൂന്ന് മണിക്ക് നെടുമങ്ങാട് മുനിസിപ്പൽ ടൗൺ ഹാളിൽ വനം-വന്യജീവി, നൈപുണ്യ വികസന വകുപ്പ് മന്ത്രി ഷിബു ബേബിജോൺ നിർവഹിക്കും.

ചടങ്ങിൽ നെടുമങ്ങാട് എം.എൽ.എ. ജി.ആർ. അനിൽ അധ്യക്ഷത വഹിക്കും. എം.പി.മാരായ അഡ്വ. അടൂർ പ്രകാശ്, അഡ്വ. എ.എ. റഹീം, നെടുമങ്ങാട് നഗരസഭ ചെയർമാൻ അഡ്വ. ആർ. ജയദേവൻ, വ്യാവസായിക പരിശീലന വകുപ്പ് ഡയറക്ടർ  സഫ്ന നസറുദ്ദീൻ,  നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. വൈജു, നഗരസഭാ വൈസ് ചെയർപേഴ്സൺ അഡ്വ. ലക്ഷ്മി സുരാജ്, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

date