Skip to main content
കൂട്ടയോട്ടം സംഘടിപ്പിച്ചു

സംസ്ഥാന കായികദിനം: കൂട്ടയോട്ടം സംഘടിപ്പിച്ചു

സംസ്ഥാന കായികദിനാചരണത്തിന്റെ ഭാഗമായി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു. ഗവ. മോയന്‍സ് സ്‌കൂളില്‍നിന്ന് ആരംഭിച്ച കൂട്ടയോട്ടത്തില്‍ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളും കായികതാരങ്ങളുമടക്കം 250 ഓളം പേര്‍ പങ്കെടുത്തു.  ജില്ലയിലെ വിവിധ അസോസിയേഷനുകളുടെ നേതൃത്വത്തില്‍ കായികമത്സരങ്ങളും നടന്നു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ബി. രാജു കൂട്ടയോട്ടം ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് കെ. അശോകന്‍ അധ്യക്ഷനായി. സന്തോഷ് ട്രോഫി മുന്‍ പരിശീലകന്‍ പി.കെ. രാജീവ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ആര്‍. രോഹിത്, മുന്‍ അംഗം എം. രാമചന്ദ്രന്‍, പരിശീലകരായ കെ.പി ശ്രീനാഥ്, ആര്‍ ഷിജു, മേഴ്‌സി കോളജ് കായിക അധ്യാപകന്‍ ശ്രീജിത്ത് അയ്യപ്പന്‍, പി.ആര്‍. അശോകന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി (ഇന്‍-ചാര്‍ജ്) ഹാര്‍ബിന്‍ സി. ലോനപ്പന്‍ എന്നിവര്‍ സംസാരിച്ചു. കേരളത്തിന്റെ കായികചരിത്രത്തില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ ലെഫ്റ്റനന്റ് കേണല്‍ പി.ആര്‍. ഗോദവര്‍മ്മ രാജയുടെ ജന്മദിനമായ ഒക്ടോബര്‍ 13 ആണ് സംസ്ഥാന കായിക ദിനമായി ആചരിക്കുന്നത്.

date