ഗ്രാജുവേറ്റ് എന്ജിനീയറിംഗ് അപ്രന്റീസ് നിയമനം; വോക്ക്-ഇന്-ഇന്റര്വ്യൂ 23ന്
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്ഡിന്റെ ജില്ലാ കാര്യാലയത്തിലേക്ക് ഒരു വര്ഷത്തെ പരിശീലനത്തിനായി ഗ്രാജുവേറ്റ് എന്ജിനീയറിംഗ് അപ്രന്റീസിനെ നിയമിക്കുന്നതിന് ഒക്ടോബര് 23ന് രാവിലെ 11ന് വോക്ക്-ഇന്-ഇന്റര്വ്യൂ നടത്തും. സിവില്, കെമിക്കല്, എന്വയോണ്മെന്റല് വിഭാഗങ്ങളില് ബി.ടെക് ആണ് യോഗ്യത. പ്രായപരിധി 28 വയസ്. പ്രതിമാസം 10,000 രൂപ സ്റ്റൈപ്പന്ഡ് ലഭിക്കും. സര്ട്ടിഫിക്കറ്റുകള്, മാര്ക്ക് ലിസ്റ്റുകള് എന്നിവയുടെ അസലുകളും സ്വയം സാക്ഷ്യപ്പെടുത്തിയ രണ്ട് പകര്പ്പുകളും, പാസ്പോര്ട്ട് സൈസ് ഫോട്ടോയും മുന്പരിചയ രേഖകള് (ഉണ്ടെങ്കില്) സഹിതം ജില്ലാ പഞ്ചായത്തിന് സമീപമുള്ള ബോര്ഡിന്റെ ജില്ലാ കാര്യാലയത്തില് ഹാജരാകണം. ബോര്ഡില് ഗ്രാജുവേറ്റ് എന്ജിനീയറിംഗ് അപ്രന്റീസായി മുന്കാലങ്ങളില് സേവനമനുഷ്ഠിച്ചവര്ക്കും പങ്കെടുക്കാം. വിവരങ്ങള്ക്ക് www.kspcb.kerala.gov.in, ഫോണ്: 0491 3522360.
- Log in to post comments