പെരുങ്ങോട്ടുകുറിശ്ശിയില് ഗുണഭോക്തൃ ആനുകൂല്യങ്ങള് വിതരണം ചെയ്തു
പെരുങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്തിലെ 2026-27 വാര്ഷിക പദ്ധതിയില് ഉള്പ്പെടുത്തി വിവിധ ഗുണഭോക്തൃ ആനുകൂല്യങ്ങളുടെ ഉദ്ഘാടനം കെ. രാധാകൃഷ്ണന് എം.പി നിര്വഹിച്ചു. പട്ടികജാതി വിഭാഗത്തില്പ്പെട്ട യുവതികള്ക്കുള്ള വിവാഹ ധനസഹായം, വിദ്യാര്ഥികള്ക്കുള്ള പഠനമുറി നിര്മാണത്തിനുള്ള ധനസഹായം എന്നിവയാണ് വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി. പ്രമോദ് അധ്യക്ഷനായി. അസിസ്റ്റന്റ് സെക്രട്ടറി വി. പങ്കജാക്ഷന് പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡന്റ് കെ.സി ഗ്രീഷ്മ, വികസനകാര്യ സ്റ്റാന്ഡിങ് കമ്മിറ്റി ചെയര്പേഴ്സണ് കെ.എം കേരളകുമാരി, ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്ഡിങ് കമ്മിറ്റി ചെയര്പേഴ്സണ് പ്രസീത സന്തോഷ്, വാര്ഡ് അംഗങ്ങളായ വിജയന്, എസ്. ശ്രീജ, എസ്.സി പ്രിയ, അപ്പുകുട്ടന്, മാലതി രഘുപതി, സരിത സന്തോഷ്, സുല്ഫത്ത് അക്ബര്, ബി.അജീഷ്, ആര്. കൃഷ്ണന്, ആര്.സുശീല, രമണന്, സെക്രട്ടറി എസ്.അഫ്താബ് എന്നിവര് പങ്കെടുത്തു.
- Log in to post comments