Skip to main content
രാത്രികാല രക്തപരിശോധന ക്യാമ്പ് നടത്തി

നെല്ലിയാമ്പതിയില്‍ അതിഥി തൊഴിലാളികള്‍ക്ക് രാത്രികാല രക്തപരിശോധന ക്യാമ്പ് നടത്തി

ദേശീയ കൊതുക്ജന്യ രോഗനിയന്ത്രണ പരുപാടിയുടെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസും മൊബൈല്‍ ഇമിഗ്രാന്‍ഡ്‌സ് സ്‌ക്രീനിംഗ് ടീം, നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ അതിഥി തൊഴിലാളികള്‍ക്ക് രാത്രികാല രക്തപരിശോധന ക്യാമ്പ് നടത്തി.  മലേറിയ, ഫൈലേറിയ എന്നീ കൊതുക്ജന്യ രോഗനിയന്ത്രണത്തിന്റെ ഭാഗമായാണ് നെല്ലിയാമ്പതിയിലെ എ.വി.ടി എസ്റ്റേറ്റില്‍ വെസ്റ്റ് ബംഗാള്‍, അസം, ഒഡീഷ, ജാര്‍ഖണ്ഡ് നിന്നും വന്ന 150 തൊഴിലാളികള്‍ക്ക് പരിശോധന നടത്തിയത്.

നെല്ലിയാമ്പതി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജെ ആരോഗ്യം ജോയ്‌സണ്‍ ഉദ്ഘാടനം ചെയ്തു. എ.വി.ടി എസ്റ്റേറ്റ് ഫാര്‍മസിസ്റ്റ് മനു ശങ്കര്‍ അധ്യക്ഷനായി. ക്യാമ്പില്‍ പങ്കെടുത്ത മുഴുവന്‍ അതിഥി തൊഴിലാളികള്‍ക്കും മന്ത്‌രോഗ പ്രതിരോധത്തിന്റെ ഭാഗമായി ഡി.ഇ.സി, ആല്‍ബെന്‍ഡസോള്‍ ഗുളികകള്‍ നല്‍കി. രക്തപരിശോധന ഫലത്തിന്റെ അടിസ്ഥാനത്തില്‍ ആവശ്യമുള്ളവര്‍ക്ക് തുടര്‍പരിശോധനയും ചികിത്സയും നല്‍കും. കൂനംപാലം മണലാരു എസ്റ്റേറ്റ് അങ്കണവാടിയില്‍ നടന്ന പരിപാടിയില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സൈനു സണ്ണി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ് ശരണ്‍റാം, എം.ഐ.എസ്.ടി ടീം അംഗം ജെ.എച്ച്.ഐ സുജിത്ത് കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബി അഫ്‌സല്‍, ആശാ വര്‍ക്കര്‍ കെ ആര്‍ വിദ്യ, സന്നദ്ധ പ്രവര്‍ത്തകന്‍ സെന്തില്‍കുമാര്‍, രാജന്‍, ഗോവിന്ദന്‍, അനന്തു കോട്ടായി തുടങ്ങിയവര്‍ പങ്കെടുത്തു.

date