Skip to main content

സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം: സംസ്ഥാനതല സമാപന സമ്മേളനം

           കേരള സർക്കാർ പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ രണ്ട് മുതൽ 'പുതുയുഗ വഴിയിൽ നാമുയരുന്നു... നാടുണരുന്നു...' എന്ന മുദ്രാവാക്യമുയർത്തി നടത്തിവന്ന സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന് സമാപനം. പക്ഷാചരണത്തിന്റെ സംസ്ഥാനതല സമാപന സമ്മേളനം ഒക്ടോബർ 15 ന് രാവിലെ 10 ന് തിരുവനന്തപുരം മഹാത്മാ അയ്യങ്കാളി ഹാളിൽ നടക്കും.

           വിവിധ മന്ത്രിമാരും മറ്റ് ജനപ്രതിനിധികളും പങ്കെടുക്കുന്ന ചടങ്ങിൽ 2025-26 വർഷം എസ്.എസ്.എൽ.സി., ഹയർസെക്കൻഡറി പരീക്ഷയിൽ 100 ശതമാനം വിജയം നേടിയ എം.ആർ.എസ്സുകൾക്കുള്ള ട്രോഫി വിതരണം, മെറിറ്റ് അവാർഡ് വിതരണം, കെ.എസ്.ബി.സി.ഡി.സി-യുടെ സി.ഡി.എസ് മൈക്രോ ക്രെഡിറ്റ് വായ്പാവിതരണം എന്നിവ നിർവഹിക്കും.

പി.എൻ.എക്‌സ്. 4306/2026

date