Post Category
നഴ്സിങ് കോഴ്സുകൾ: സ്പെഷ്യൽ അലോട്ട്മെന്റ്
ആരോഗ്യ വകുപ്പ് ഡയറക്ടറുടെയും കേരളം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെയും കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ ഡിപ്ലോമ ഇൻ ജനറൽ നഴ്സിങ് ആൻഡ് മിഡ്വൈഫറി (GNM) കോഴ്സിനും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിൽ പ്രവർത്തിയ്ക്കുന്ന നഴ്സിങ് സ്ഥാപനങ്ങളിലെ ഓക്സിലറി നഴ്സിങ് ആൻഡ് മിഡ്വൈഫറി (ANM) കോഴ്സിനും ഒഴിവുള്ള സീറ്റുകളിലേക്കുള്ള ഓൺലൈൻ സ്പെഷ്യൽ അലോട്ട്മെന്റ് ഒക്ടോബർ 17-ന് നടത്തും. www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക്ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ ഒക്ടോബർ 14 മുതൽ 16 വരെ ഓൺലൈനായി പുതിയ കോഴ്സ്, കോളേജ് ഓപ്ഷനുകൾ സമർപ്പിക്കണം. മുൻപ് സമർപ്പിച്ച ഓപ്ഷനുകൾ പരിഗണിക്കില്ല. വിവരങ്ങൾക്ക്: 0471-2324396, 2560361, 2560362, 2560363, 2560364.
പി.എൻ.എക്സ്. 4307/2026
date
- Log in to post comments