Skip to main content

പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്സിങ്: സ്‌പെഷ്യൽ അലോട്ട്‌മെന്റ്

           2026-27 വർഷത്തെ പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്സിങ് ഡിഗ്രി കോഴ്സിന്റെ സർക്കാർ/ സ്വാശ്രയ കോളേജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് ഒക്ടോബർ 17-ന് നടത്തും. www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർക്ക് ഒക്ടോബർ 14 മുതൽ 16 വരെ ഓൺലൈനായി പുതിയ കോഴ്സ്, കോളേജ് ഓപ്ഷനുകൾ സമർപ്പിക്കാം. മുൻപ് സമർപ്പിച്ച ഓപ്ഷനുകൾ പരിഗണിക്കില്ല. സ്വാശ്രയ കോളേജുകളിൽ പ്രവേശനം നേടിയവർ കോളേജിൽ നിന്നുമുള്ള പുതിയ No Objection Certificate അപ്‌ലോഡ്‌ ചെയ്യണം. വിവരങ്ങൾക്ക്: 0471-2324396, 2560361, 2560362, 2560363, 2560364

പി.എൻ.എക്‌സ്. 4308/2026

date