Skip to main content

ആവേശമായി ഭിന്നശേഷി കലോത്സവം 'ജ്വാല 2026'

ഭിന്നശേഷിക്കാരായ കുട്ടികളുടെ സര്‍ഗ്ഗാത്മക കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിന്റെയും വനിതാ ശിശു വികസന വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ 'ജ്വാല 2026'  ഭിന്നശേഷി കലോത്സവം  സംഘടിപ്പിച്ചു. ജില്ലാ കളക്ടര്‍ ഡോ.ദിനേശന്‍ ചെറുവാട്ട് ഉദ്ഘാടനം ചെയ്തു.
ഭിന്നശേഷിക്കാരായ കുട്ടികളുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് അവരെ ചേര്‍ത്തുപിടിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്ന്  അദ്ദേഹം പറഞ്ഞു.
തടിയമ്പാട് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ് അധ്യക്ഷത വഹിച്ചു.
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  സാന്ദ്രാമോള്‍ ജിന്നി മുഖ്യപ്രഭാഷണം നടത്തി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  സെലിന്‍ വില്‍സണ്‍, ഇടുക്കി ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ ഫ്രാന്‍സിസ് അറക്കപ്പറമ്പില്‍,വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സിബി മത്തായി,ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ ഷോബി ജയ്സണ്‍,
ഇടുക്കി ബ്ലോക്ക് പഞ്ചായത്തംഗം ബിജു നിള, വാഴത്തോപ്പ് ഗ്രാമപഞ്ചായത്തംഗങ്ങളായ
സാലി ബാബു,സിജി ചാക്കോ,റിന്‍സി സിബി,ജോസഫ് പാലാട്ടില്‍,രവി സുധാകരന്‍, ടിന്റു സുഭാഷ്,സി.ജി. കലേഷ്,വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി യേശുദാസി എസ്. മേരി, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ അലോഷ്യ ജോസഫ്,സ്‌പെഷ്യല്‍ സ്‌കൂള്‍ അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അമല്‍ജ്യോതി സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ഥി ജീവന്‍ ടെല്‍സ്  വരച്ച ജില്ലാ കളക്ടറുടെ ഛായാചിത്രം കളക്ടര്‍ക്ക് സമ്മാനിച്ചു.കുട്ടികളുടെ വിവിധ കലാപരിപാടികളും മത്സരങ്ങളും അരങ്ങേറി.  

 

date