Skip to main content

കര്‍ഷക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

മൃഗസംരക്ഷണമേഖലയില്‍ മികച്ച പ്രകടനം കാഴ്ചവച്ച കര്‍ഷകര്‍ക്ക് 2026-27 സാമ്പത്തിക വര്‍ഷത്തില്‍ അവാര്‍ഡ് നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനതലത്തില്‍ മികച്ച ക്ഷീരകര്‍ഷകന്‍, വാണിജ്യാടിസ്ഥാനത്തിലുള്ള ഏറ്റവും മികച്ച ഡയറി ഫാം, മികച്ച സമ്മിശ്രകര്‍ഷകന്‍, പൗള്‍ട്രി കര്‍ഷകന്‍, യുവകര്‍ഷകന്‍, വനിതാ കര്‍ഷക/സംരംഭക എന്നീ ആറ് വിഭാഗങ്ങളില്‍ അവാര്‍ഡ് നല്‍കും. ജില്ലാതലത്തില്‍ മികച്ച ക്ഷീരകര്‍ഷകന്‍, സമ്മിശ്രകര്‍ഷകന്‍ എന്നീ രണ്ട് വിഭാഗങ്ങളിലാണ് അവാര്‍ഡ്. നിശ്ചിത മാതൃകയിലുള്ള അപേക്ഷ മൃഗാശുപത്രികളിലും വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ അതാത് മൃഗാശുപത്രികളില്‍ ഒക്ടോബര്‍ 22 വരെ സമര്‍പ്പിക്കാം. ഫോണ്‍: 0468 2322762.

date