Post Category
ജില്ലാ ദുരന്തപ്രതിരോധശേഷി പദ്ധതി തയ്യാറാക്കല്: ഏകദിന ശില്പ്പശാല ഇന്ന് (ഒക്ടോബര് 15)
പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില് ജില്ലാ ദുരന്തപ്രതിരോധശേഷി പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര ദുരന്തസാധ്യതാ ലഘൂകരണ ദിനാചരണത്തോടനുബന്ധിച്ച് ഇന്ന് (ഒക്ടോബര് 15) രാവിലെ 9.30 മുതല് പത്തനംതിട്ട സെന്റ് പീറ്റേഴ്സ് കത്തീഡ്രല് ചര്ച്ച് പാരിഷ് ഹാളില് ഏകദിന ശില്പ്പശാല സംഘടിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി ഉദ്ഘാടനം നിര്വഹിക്കും. ദുരന്തനിവാരണ രംഗത്തെ വിദഗ്ദ്ധര്, ജനപ്രതിനിധികള്, ഉദ്യോഗസ്ഥര് തുടങ്ങിയവര് പങ്കെടുക്കും.
date
- Log in to post comments