Post Category
സംസ്ഥാന കായിക ദിനം ആചരിച്ചു
ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന കായികദിനം ആചരിച്ചു. വോളിബോൾ, ഫുട്ബോൾ, കളരിപ്പയറ്റ്, കരാട്ടെ, വുഷു തായ്ക്വോണ്ട മത്സരങ്ങൾ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.
ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ കോട്ടയം നഗരസഭ അധ്യക്ഷൻ എം.പി സന്തോഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഡോ. ബൈജു വർഗീസ് ഗുരുക്കൾ അധ്യക്ഷത വഹിച്ചു. കോട്ടയം ബസേലിയസ് കോളജ് ഗ്രൗണ്ടിൽ നടന്ന മത്സരങ്ങളുടെ ഉദ്ഘാടനം ആർ.ഡി.ഒ. നിജു കുര്യൻ നിർവഹിച്ചു. കോട്ടയം നഗരസഭാംഗം കെ.എസ്. രഞ്ജിമോൻ, ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഷിബു ജെയിംസ്, കെ.ആർ. ഷാജി, സെക്രട്ടറി നോബി എം. ജോസഫ്, ജില്ലാ സ്പോർട്സ് ഓഫീസർ ഡിമൽ സി. മാത്യു എന്നിവർ പ്രസംഗിച്ചു.
date
- Log in to post comments