സെന്സസ് 2027: രണ്ടാം ഘട്ട പ്രവര്ത്തന പരിശീലനത്തിനു തുടക്കം
രാജ്യത്തെ ആദ്യ ഡിജിറ്റല് സെന്സസിന്റെ ജില്ലയിലെ രണ്ടാം ഘട്ട പ്രവര്ത്തനങ്ങള്ക്കായി ജില്ലാ, ചാര്ജ്തല ഉദ്യോഗസ്ഥരുടെ ദ്വിദിന പരിശീലനം ജില്ലാ പ്ലാനിങ് ഓഫീസ് കോണ്ഫറന്സ് ഹാളില് ആരംഭിച്ചു. ഒക്ടോബര് 12 മുതല് 15 വരെ രണ്ട് ബാച്ചുകളായാണ് പരിശീലനം.
രണ്ടാമത്തെ ബാച്ചിന്റെ പരിശീലനം ബുധനാഴ്ച്ച പ്രിന്സിപ്പല് സെന്സസ് ഓഫിസറും ജില്ലാ കലക്ടറുമായ ആനി ജൂലാ തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെന്സസ് ഓഫീസര്, അഡീഷണല് ജില്ലാ സെന്സസ് ഓഫീസര്മാര്, തഹസീല്ദാര്, മുനിസിപ്പല് സെക്രട്ടറി, സെന്സസ് ക്ലര്ക്ക് എന്നിവര്ക്കാണ് പരിശീലനം നല്കുന്നത്.
സെന്സസ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥരായ ബിറ്റു ചാക്കോ, രമ്യ ഡി എസ് എന്നിവരാണ് പരിശീലനം നല്കുന്നത്. സെന്സസിന്റെ രണ്ടാം ഘട്ടമായ ജനസംഖ്യ കണക്കെടുപ്പിന്റെ ഭാഗമായാണ് പരിശീലനം. ജനുവരി-ഫെബ്രുവരി മാസങ്ങളിലായി രണ്ടാം ഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് (പോപുലേഷന് എന്യൂമറേഷന്) ആരംഭിക്കും. രണ്ടാം ഘട്ടത്തില് ജനങ്ങളുടെ അടിസ്ഥാന വിവരങ്ങള് സംബന്ധിച്ച 40 ചോദ്യങ്ങള്ക്കാണ് മറുപടി ശേഖരിക്കേണ്ടത്.
- Log in to post comments