Skip to main content

ജില്ലാ പഞ്ചായത്ത് ഗുണഭോക്തൃ പദ്ധതികളിലേക്ക് അപേക്ഷിക്കാം

ജില്ലാ പഞ്ചായത്തിന്റെ 2026-27 സാമ്പത്തിക വര്‍ഷത്തെ വിവിധ വ്യക്തിഗത ഗുണഭോക്തൃ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. വയോജനങ്ങളായ കാന്‍സര്‍ രോഗികള്‍ക്ക് പോഷകാഹാര വിതരണ പദ്ധതിയിലേക്കുള്ള അപേക്ഷകര്‍ നിലവില്‍ കാന്‍സര്‍ബാധിതരായി ചികിത്സയിലുള്ളവരും 60 വയസ്സിന്  മുകളില്‍ പ്രായമുള്ളവരുമായിരിക്കണം. ഭിന്നശേഷിക്കാര്‍ക്ക് സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടര്‍ പദ്ധതിയിലേക്കുള്ള അപേക്ഷകര്‍ 40 ശതമാനത്തിന് മുകളില്‍ ചലനവൈകല്യമുള്ളവരും ഡ്രൈവിങ് ലൈസന്‍സ്/ലേണേഴ്സ് ഉള്ളവരുമായിരിക്കണം.
ഭിന്നശേഷിക്കാര്‍ക്കുള്ള ഇലക്ട്രോണിക് വീല്‍ ചെയര്‍ വിതരണ പദ്ധയിലേക്കുള്ള അപേക്ഷകര്‍ 40 ശതമാനത്തിന് മുകളില്‍ ചലനവൈകല്യമുള്ളവരായിരിക്കണം. എല്ലാ പദ്ധതികളിലേക്കും അപേക്ഷിക്കുന്നവര്‍ ഗ്രാമപഞ്ചായത്ത് ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരും ബി പി എല്‍ /കുടുംബ വാര്‍ഷിക വരുമാന പരിധി ഒരു ലക്ഷം രൂപ അധികരിക്കാത്തവരുമായിരിക്കണം. അപേക്ഷകര്‍ അതത് ഗ്രാമപഞ്ചായത്തിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടുക ഫോണ്‍: 04742790971.
 
 

date