ജില്ലാതല അറിയിപ്പുകൾ
വനിതാ കമ്മീഷൻ മെഗാ അദാലത്ത്
ഒക്ടോബർ 13 രാവിലെ 10 മുതൽ കണ്ണൂർ കളക്ടറേറ്റ് ആഡിറ്റോറിയം ഹാളിൽ കേരള വനിതാ കമ്മീഷൻ മെഗാ അദാലത്ത് നടത്തും.
ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിയമനം
കണ്ണൂർ റൂറൽ ജില്ലയിൽ താൽകാലിക അടിസ്ഥാനത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റ്, പകർപ്പ് എന്നിവ സഹിതം ജില്ലാ പോലീസ് മേധാവി, കണ്ണൂർ റൂറൽ, മാങ്ങാട്ടുപറമ്പ് പി.ഒ, പിൻ: 670567 വിലാസത്തിൽ ഒക്ടോബർ 17 വൈകുന്നേരം അഞ്ച് മണിക്ക് മുൻപായി ലഭ്യമാകുന്ന വിധത്തിൽ രജിസ്റ്റേർഡ്/തപാൽ മാർഗം അപേക്ഷിക്കണം. ഫോൺ: 9495165737
സൂക്ഷ്മ ജലസേചനത്തിന് ധനസഹായം
നൂതന ജലസേചന രീതികൾ പ്രോത്സാഹിപ്പിക്കുക, ഉയർന്ന ഉൽപാദനം ഉറപ്പു വരുത്തുക, ജലത്തിന്റെ ഉപയോഗക്ഷമത വർദ്ധിപ്പിക്കുക, എന്നീ ലക്ഷ്യങ്ങളോടെ കേന്ദ്ര-സംസ്ഥാന സർക്കാറിൻ്റെ സംയുക്ത ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ആർ കെ വി വൈ - പി ഡി എം സി സൂക്ഷ്മ ജലസേചനം (പിഡിഎംസി മൈക്രോ ഇറിഗേഷൻ) 2026-27 പദ്ധതിയിലൂടെ കൃഷിയിടങ്ങളിൽ സൂക്ഷ്മജലസേചന സംവിധാനങ്ങൾ (ഡ്രിപ്പ്, സ്പ്രിംഗളർ) സബ്സിഡിയോടെ സ്ഥാപിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സ്വന്തമായി കൃഷിയിടമുള്ള കർഷകർക്ക് പദ്ധതി പ്രകാരം ചെലവിന്റെ 55% പദ്ധതി നിബന്ധനകളോടെ ധനസഹായമായി ലഭിക്കും. നിബന്ധനകൾക്ക് വിധേയമായി ജലസ്രോതസ്സുകളുടെ വികസനം, പമ്പിംഗ് ആവശ്യങ്ങൾ എന്നി വയ്ക്ക് കൂടി സഹായം ലഭ്യമാണ്. നിശ്ചിത മാതൃകയിലുള്ള അപേക്ഷയുടെ പകർപ്പ് ജില്ലയിലെ കൃഷിഭവനുകളിലും കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയരുടെ കാര്യാലയത്തിലും ലഭ്യമാണ്. അപേക്ഷയോടൊപ്പം അപേക്ഷകൻ്റെ ആധാർ, ബാങ്ക് പാസ്ബുക്ക്, ഈ വർഷം ഒടുക്കിയ ഭൂനികുതി രശീതി, ജാതി സർട്ടിഫിക്കറ്റ് (പട്ടികജാതി / പട്ടിക വർഗ്ഗക്കാർക്ക് മാത്രം) എന്നിവ യുടെ പകർപ്പ് സമർപ്പിക്കണം. ഫോൺ: 0497 2965150,, 9383472051, 9383472052, 7907425006.
സർക്കാർ ആശുപത്രികളിൽ ട്രെയിനി നിയമനം
ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ഇ-ഹെൽത്ത് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി താത്കാലികാടിസ്ഥാനത്തിൽ ട്രെയിനികളെ നിയമിക്കുന്നു.
യോഗ്യത കമ്പ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി /ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് വിഷയങ്ങളിൽ അംഗീകൃത ഡിപ്ലോമ / ബി.ടെക് / എം.ടെക് / എം.സി.എ., ഹാർഡ്വെയർ & നെറ്റ്വർക്കിങ് ഇൽ ഒരു വർഷത്തെ പ്രവർത്തി പരിചയം/ഹോസ്പിറ്റൽ മാനേജ്മന്റ് സോഫ്ട്വെയറിൽ ഒരു വർഷത്തെ പ്രവർത്തി പരിചയം എന്നിവ അഭികാമ്യം.
പ്രായപരിധി: 18-35 വയസ്. താൽപര്യമുള്ളവർ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റ്, പ്രവർത്തിപരിചയം തെളിയിക്കുന്ന രേഖകൾ എന്നിവയുടെ അസ്സലും പകർപ്പും സഹിതം ഒക്ടോബർ 17 രാവിലെ 10 ന് കണ്ണുർ ജില്ലാ ഹോസ്പിറ്റൽ കോൺഫറൻസ് ഹാളിൽ വാക്ക്-ഇൻ-ഇൻ്റർവ്യൂവിന് ഹാജരാകണം. ഫോൺ: 9048022240.
ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
പേരാവൂർ ഗവ.ഐ.ടി.ഐ യിൽ ഫുഡ് ആൻ്റ് ബിവറേജ് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ താൽക്കാലിക ഒഴിവ്. യോഗ്യരായ എസ് സി/എസ് ടി/മുസ്ലിം/എൽഎഐ/ഒബിസി/ഇടിബി ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഒക്ടോബർ 13 രാവിലെ 10.30 ന് ഓഫീസിൽ ഹാജരാകണം. ഇവരുടെ അഭാവത്തിൽ ജനറൽ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളെയും പരിഗണിക്കും. യോഗ്യത ഫുഡ് ടെക്നോളജിയിൽ ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഫുഡ് ടെക്നോളജിയിൽ ഡിപ്ലോമയും (കുറഞ്ഞത് 2 വർഷം) രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഫുഡ് ബിവറേജ് ട്രേഡിൽ എൻടിസി/എൻഎസിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും. ഫോൺ: 0490 2996650.
ഭവന പുനരുദ്ധാരണ/പൂർത്തീകരണ ധനസഹായം
പട്ടികജാതി വിഭാഗക്കാരുടെ ഭവന പൂർത്തീകരണവും ഭവന പുനരുദ്ധാരണവും ലക്ഷ്യമിട്ടിട്ടുള്ള സേഫ് പദ്ധതിപ്രകാരം ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. വരുമാന പരിധി ഒരു ലക്ഷം. 2006 ഏപ്രിൽ ഒന്നിന് ശേഷം ഭവന നിർമ്മാണം പൂർത്തിയാക്കിയതോ അവസാനഗഡു കൈപ്പറ്റിയതോ ആയിരിക്കണം. വീട് അപേക്ഷകൻ്റെ/ഭാര്യ/ഭർത്താവിൻ്റെ ആയിരിക്കണം. 1000 ചതുരശ്ര അടി വരെ വിസ്തീർണമുള്ള ഇരുനില വീടുകളും പരിഗണിക്കും. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഭവന നിർമ്മാണ/പുനരുദ്ധാരണ/ പൂർത്തികരണ ധനസഹായം ലഭിച്ചവരെ പരിഗണിക്കില്ല. അപേക്ഷകൻ നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോമും അനുബന്ധരേഖകളും സഹിതം അതാത് ബ്ലോക്ക്/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസിൽ ഒക്ടോബർ 31 നകം അപേക്ഷ സമർപ്പിക്കണം. ഫോൺ: 0497 2700596.
ഗതാഗത നിയന്ത്രണം
താഴെ ചൊവ്വ-നടാൽ റോഡിൽ കീഴ്ത്തള്ളി ജംക്ഷനിൽ നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ ഇതുവഴിയുള്ള വാഹന ഗതാഗതം ഒക്ടോബർ 13 മുതൽ ഒരു മാസത്തേക്ക് ഭാഗികമായി നിയന്ത്രിക്കും.
വാഹന ലേലം
കണ്ണൂർ സിറ്റി പോലീസ് കമ്മിഷണറുടെ അധീനതയിലുള്ളതും ജില്ലാ സായുധ സേനാ വിഭാഗം ഡെപ്യൂട്ടി കമാണ്ടൻ്റിൻ്റെ കാര്യാലയത്തിൽ സൂക്ഷിച്ചിരിക്കുന്നതും പോലീസ് വകുപ്പിന് ഉപയോഗ യോഗ്യമല്ലാത്തതുമായ എട്ട് പോലീസ് വാഹനങ്ങൾ www.mstcecommerce.com വെബ്സൈറ്റ് മുഖേന ഒക്ടോബർ 14 ന് ഓൺലൈൻ ലേലം വഴി വിൽപ്പന നടത്തുന്നു. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് വെബ് സൈറ്റിൽ നിബന്ധനകൾ പാലിച്ച് കൊണ്ട് BUYER ആയി രജിസ്റ്റർ ചെയ്ത് ലേലത്തിൽ പങ്കെടുക്കാം. ഫോൺ: 9656010507.
കണ്ണൂർ സിറ്റി പോലിസിന്റെ അധികാര പരിധിയിലുള്ള വിവിധ പോലിസ് സ്റ്റേഷനുകളിൽ സൂക്ഷിച്ചിട്ടുള്ളതും അവകാശികളില്ലാത്തതുമായ 343 വാഹനങ്ങളും 77 മോട്ടോർ സ്ട്രാപ്പുകളും അവകാശികൾ ഇല്ലാത്ത വാഹനങ്ങളായി പരിഗണിച്ച് www.mstcecommerce.com വെബ്സൈറ്റ് മുഖേന ഒക്ടോബർ 16 ന് ഇ-ലേലം വഴി വിൽപ്പന നടത്തുന്നു. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വെബ് സൈറ്റിൽ BUYER ആയി രജിസ്റ്റർ ചെയ്ത് ഓൺ ലൈനായി പങ്കെടുക്കാം. ഫോൺ: 0497-2763339 / 9497925858.
ലേലം
പാണപ്പുഴ അംശം ഏര്യം ദേശം റീ.സ. 12/127(12/-) ൽപ്പെട്ട 0.0405 ഹെക്ടർ സ്ഥലം ഒക്ടോബർ 12 രാവിലെ 11.30 ന് പാണപ്പുഴ വില്ലേജ് ഓഫീസിൽ നിന്നും പരസ്യലേലം ചെയ്യുന്നു.
- Log in to post comments