എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാർക്കായി ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു
കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലുള്ള കോഴിക്കോട്, മലപ്പുറം, വയനാട്, തൃശ്ശൂർ, പാലക്കാട് ജില്ലകളിലെ 220 എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാർക്കായി ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു. സർവകലാശാല ഇ. എം. എസ്. സെമിനാർ കോംപ്ലക്സിൽ സംഘടിപിച്ച ശിൽപ്പശാലയുടെ ഉദ്ഘാടനം കാലിക്കറ്റ് സർവകലാശാല പ്രോ-വൈസ് ചാൻസലർ ഡോ. പി. റഷീദ് അഹമ്മദ് നിർവഹിച്ചു. കാലിക്കറ്റ് സർവകലാശാല എൻ.എസ്.എസ്. പ്രോഗ്രാം കോർഡിനേറ്റർ ഡോ. റീഷ കാരള്ളി അധ്യക്ഷത വഹിച്ചു.
മലപ്പുറം ജില്ലാ കോർഡിനേറ്റർ മുഹമ്മദ് നൗഫൽ, തൃശ്ശൂർ ജില്ലാ കോർഡിനേറ്റർ രഞ്ജിത്ത് വർഗീസ്, ടി.മുഹമ്മദ് റഫീഖ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ പരിശീലന സെഷനുകൾ നടന്നു. യൂണിറ്റ് തലത്തിലുള്ള പ്രവർത്തനങ്ങളുടെ ആസൂത്രണവും നിർവഹണവും, സ്പെഷ്യൽ ക്യാമ്പുകൾ, റെഗുലർ ആക്ടിവിറ്റികൾ, എൻറോൾമെന്റ് നടപടികൾ, പി. എഫ്. എം. എസ്. ടി. എസ്. എ. ഹൈബ്രിഡ് ഫണ്ടിങ് സംവിധാനം തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം നൽകിയത്.
കോഴിക്കോട് ജില്ലാ എൻ.എസ്.എസ്. കോർഡിനേറ്റർ ഫസീൽ അഹമ്മദ് സ്വാഗതവും പാലക്കാട് ജില്ലാ കോർഡിനേറ്റർ ഡോ. കെ. ഹിമ നന്ദിയും പറഞ്ഞു.
എൻ.എസ്.എസ്. യൂണിറ്റുകളുടെ കാര്യക്ഷമമായ നടത്തിപ്പ്, ക്യാമ്പുകളുടെയും സ്ഥിരം പ്രവർത്തനങ്ങളുടെയും സംഘാടനം, സാമ്പത്തിക നടപടിക്രമങ്ങൾ എന്നിവയിൽ പ്രോഗ്രാം ഓഫീസർമാരുടെ അറിവും പ്രവർത്തനശേഷിയും വർധിപ്പിക്കുകയായിരുന്നു പരിശീലനത്തിന്റെ ലക്ഷ്യം.
- Log in to post comments