Skip to main content

മേഖലാതല തപാൽ പെൻഷൻ അദാലത്ത്

മേഖലാതല തപാൽ പെൻഷൻ അദാലത്ത്
 
കോഴിക്കോട് മേഖലാതല പെൻഷൻ അദാലത്ത്, കോഴിക്കോട് പോസ്റ്റ് മാസ്റ്റർ ജനറൽ (നോർത്തേൺ റീജിയൺ) ഓഫീസിൽ വച്ച് 2027 ജനുവരി 13 ന് നടത്തും. അദാലത്തിലേക്കുള്ള പരാതികൾ നവംബർ 25 ന് മുമ്പായി, കെ മണികണ്ഠൻ, അക്കൗണ്ട്സ് ഓഫീസർ, പോസ്റ്റ് മാസ്റ്റർ ജനറലിന്റെ ഓഫീസ്, വടക്കൻ മേഖല, കേരള സർക്കിൾ, കോഴിക്കോട് -6 7 3 0 1 1 എന്ന വിലാസത്തിൽ അയയ്ക്കണം.

 പെൻഷൻ അദാലത്തിലേക്കുള്ള പരാതികൾ സാധാരണ തപാൽ വഴിയോ സ്പീഡ് പോസ്റ്റ് വഴിയോ മാത്രമേ അയക്കാവൂ. പരാതി പരാതികൾ ഉള്ളടക്കം ചെയ്ത കവറിനു മുകളിൽ 'പെൻഷൻ അദാലത്ത് ജനുവരി 2027' എന്ന് എഴുതിയിരിക്കണം.

അദാലത്തിൽ നേരിട്ട് ഹാജരാകാൻ കഴിയാത്തവർക്ക് വീഡിയോ കോൺഫറൻസിങ് അല്ലെങ്കിൽ ടെലികോം/ വാട്സാപ്പ് വീഡിയോ കോൾ വഴി പരാതികൾ പരിഹരിക്കും. 

പരാതിക്കാരന്റെ വിലാസവും മൊബൈൽ നമ്പറും അടുത്തുള്ള പോസ്റ്റ് ഓഫീസിന്റെ പേരും അദാലത്തിനായുള്ള അപേക്ഷയിൽ രേഖപ്പെടുത്തിയിരിക്കണം.

date