വയോജനങ്ങള്ക്കും ഭിന്നശേഷിക്കാര്ക്കും സഹായ ഉപകരണം; മെഡിക്കല് ക്യാമ്പ് നടത്തി
പാട്യം ഗ്രാമപഞ്ചായത്തിന്റെ 2026-27 വാര്ഷിക പദ്ധതിയുടെ ഭാഗമായി വയോജനങ്ങള്ക്കും ഭിന്നശേഷിക്കാര്ക്കും സഹായ ഉപകരണങ്ങള് നല്കുന്നതിനുള്ള മെഡിക്കല് ക്യാമ്പ് കൂറ്റരിപൊയില് ജ്ഞാനപ്രകാശിനി വായനശാലയില് നടന്നു. ക്യാമ്പില് 60 പേര് പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീപ് കുമാര് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി. ബീന അധ്യക്ഷത വഹിച്ചു.
ഐ.സി.ഡി.എസ്. സൂപ്പര്വൈസര് വസന്ത, അനുരാഗ് പാലേരി, കെ. ബാബു, ഷൈനി ഏര്യന്, മമ്മാലി ദിവാകരന്, വി. രതി, സുഫിരിയത്ത്, രജിന എം.കെ., ഷഫീദ പി.കെ., സുരേഷ് കുമാര്, സൗദ ഖാലിദ്, വിനയ എം. എന്നിവര് സംസാരിച്ചു. പദ്ധതിയുടെ ഭാഗമായി വയോജനങ്ങള്ക്കുള്ള സഹായ ഉപകരണങ്ങള്ക്കായി രണ്ട് ലക്ഷം രൂപയും ഭിന്നശേഷിക്കാര്ക്കുള്ള സഹായ ഉപകരണങ്ങള്ക്കായി മൂന്ന് ലക്ഷം രൂപയും പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ട്
ക്യാമ്പില് മൊകേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഇ.എന്.ടി. അസിസ്റ്റന്റ് സര്ജന് ഡോ. ദില്ന, പാട്യം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഓര്ത്തോ അസിസ്റ്റന്റ് സര്ജന് ഡോ. അരുണ് വി.പി., ഓഡിയോളജിസ്റ്റ് ഡോ. അനുശ്രീ, കെല്ട്രോണിലെ ഡോ. ദിനൂപ്, വികലാംഗ കോര്പ്പറേഷന് കോ-ഓര്ഡിനേറ്റര് ഗോകുല് എന്നിവര് പങ്കെടുത്തു.
- Log in to post comments