Post Category
മങ്കട സാമൂഹികാരോഗ്യ കേന്ദ്രത്തില് ക്ലാര്ക്ക് നിയമനം
മങ്കട സാമൂഹികാരോഗ്യ കേന്ദ്രത്തില് ദിവസവേതനാടിസ്ഥാനത്തില് ക്ലാര്ക്ക് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഒക്ടോബര് 22 ന് രാവിലെ 11.30 ന് സാമൂഹിക ആരോഗ്യ കേന്ദ്രത്തില് നടക്കും. പത്താം ക്ലാസ് യോഗ്യതയും കംപ്യൂട്ടര് പരിജ്ഞാനവും (ഡി.സി.എ അല്ലെങ്കില് പി.ജി.ഡി.സി.എ, ഇംഗ്ലീഷ്, മലയാളം ടൈപ്പിങ്) ഉള്ള ഉദ്യോഗാര്ഥികള്ക്ക് അപേക്ഷിക്കാം.
താത്പര്യമുള്ള ഉദ്യോഗാര്ഥികള് വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സല് സര്ട്ടിഫിക്കറ്റുകളും പകര്പ്പുകളും മുന്പരിചയ സര്ട്ടിഫിക്കറ്റുകളും സഹിതം അഭിമുഖത്തിനെത്തണം.
date
- Log in to post comments