Post Category
സെക്യൂരിറ്റി സേവനം: ടെന്ഡര് ക്ഷണിച്ചു
പെരിന്തല്മണ്ണ ജില്ലാ ആശുപത്രിയിലേക്ക് 24 മണിക്കൂര് സെക്യൂരിറ്റി ജീവനക്കാരുടെ സേവനം മാന്പവര് അടിസ്ഥാനത്തില് ലഭ്യമാക്കുന്നതിന് അംഗീകൃത ഏജന്സികളില് നിന്നും മുദ്രവെച്ച ടെന്ഡറുകള് ക്ഷണിച്ചു. 2026 നവംബര് ഒന്ന് മുതല് 2027 ഒക്ടോബര് 31 വരെയുള്ള കാലയളവിലേക്കാണ് ഈ സേവനം ഏറ്റെടുത്ത് നടത്തുവാന് താത്പര്യമുള്ളവരില് നിന്നും ടെന്ഡര് ക്ഷണിച്ചിട്ടുള്ളത്. ടെന്ഡറുകള് 'സൂപ്രണ്ട്, ജില്ലാ ആശുപത്രി, പെരിന്തല്മണ്ണ' എന്ന വിലാസത്തില് ഒക്ടോബര് 26 ന് വൈകുന്നേരം നാലിനകം ലഭ്യമാക്കണം. കവറിനു മുകളില് 'സെക്യൂരിറ്റി ജീവനക്കാരുടെ സേവനം ഏറ്റെടുത്ത് ചെയ്യുന്നതിനുള്ള ടെന്ഡര്' എന്ന് രേഖപ്പെടുത്തണം. ടെന്ഡര് ഫോമുകള് ഒക്ടോബര് 24-ന് വൈകുന്നേരം നാലു വരെ ലഭിക്കും. ഫോണ്- 9495999304.
date
- Log in to post comments