Skip to main content

അനർഹമായി കൈവശമുള്ള മുൻഗണനാ റേഷൻകാർഡുകൾ സറണ്ടർ ചെയ്യാൻ അവസരം; പിഴയിൽ നിന്നും ഒഴിവാകാം*

ജീവിതസാഹചര്യങ്ങളിലെ മാറ്റം കാരണം അർഹത നഷ്ടപ്പെട്ടിട്ടും അനർഹമായി കൈവശം വച്ചിരിക്കുന്ന മുൻഗണനാ വിഭാഗം റേഷൻകാർഡുകൾ സ്വമേധയാ സറണ്ടർ ചെയ്ത് പിഴയിൽ നിന്ന് ഒഴിവാകുന്നതിന് സർക്കാർ സാവകാശം അനുവദിച്ചതായി ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ഡിസംബർ എട്ട് വരെയുള്ള കാലയളവിൽ അതത് താലൂക്ക് സപ്ലൈ ഓഫീസുകളിൽ കാർഡുകൾ സറണ്ടർ ചെയ്യാം. സർക്കാർ/ അർദ്ധസർക്കാർ/ പൊതുമേഖലാ/ സഹകരണ സ്ഥാപന ജീവനക്കാർ, അധ്യാപകർ, സർവ്വീസ് പെൻഷൻകാർ (പാർട്ട് ടൈം, താത്കാലിക ജീവനക്കാർ, ക്ലാസ് ഫോർ തസ്തികയിൽ പെൻഷനായവർ, 5,000 രൂപയിൽ താഴെ പെൻഷൻ വാങ്ങുന്നവർ, 10,000 രൂപയിൽ താഴെ സ്വാതന്ത്ര്യ സമര പെൻഷൻ വാങ്ങുന്നവർ എന്നിവർ ഒഴികെ), ആദായ നികുതി ഒടുക്കുന്നവർ, സ്വന്തമായി ഒരേക്കറിന് മേൽ ഭൂമിയുള്ളവർ (പട്ടികവർഗ്ഗക്കാർ ഒഴികെ), 1,000 ചതുരശ്ര അടിക്കുമേൽ വിസ്തീർണ്ണമുള്ള വീടോ ഫ്ലാറ്റോ ഉള്ളവർ, ഉപജീവന മാർഗ്ഗമല്ലാത്ത നാല് ചക്രവാഹനം സ്വന്തമായുള്ളവർ, വിദേശത്തു നിന്നോ സ്വകാര്യ ജോലിയിൽ നിന്നോ പ്രതിമാസം 25,000 രൂപയിൽ അധികം വരുമാനമുള്ള കുടുംബാംഗങ്ങളുള്ളവർ തുടങ്ങിയവർ മുൻഗണനാ കാർഡുകൾ കൈവശം വച്ചിട്ടുണ്ടെങ്കിൽ നിർബന്ധമായും സറണ്ടർ ചെയ്യേണ്ടതാണെന്ന് ഡി.എസ്.ഒ അറിയിച്ചു.

date