Skip to main content

പട്ടികവർഗ്ഗ യുവജനങ്ങൾക്കായി കൺവെൻഷണൽ ആൻഡ് സി.എൻ.സി മഷീനിസ്റ്റ് കോഴ്സ്: അപേക്ഷ ക്ഷണിച്ചു*

തൃശൂർ ജില്ലാ പഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതിയിലുൾപ്പെടുത്തി, ജില്ലയിലെ പട്ടികവർഗ്ഗ യുവജനങ്ങൾക്കായി പത്ത് മാസത്തെ സൗജന്യ റെസിഡൻഷ്യൽ തൊഴിലധിഷ്ഠിത പരിശീലനം നൽകുന്നു. ആധുനിക നിർമ്മാണ വ്യവസായ മേഖലയിൽ തൊഴിൽ അവസരങ്ങൾ ഉറപ്പാക്കുന്ന 'കൺവെൻഷണൽ ആൻഡ് സി.എൻ.സി മഷീനിസ്റ്റ്' കോഴ്സിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.  18-നും 24-നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. എസ്.എസ്.എൽ.സിയോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യതയുണ്ടാകണം. തൃശൂർ ജില്ലയിലെ പട്ടികവർഗ്ഗ യുവജനങ്ങൾക്ക് അപേക്ഷ സമർപ്പിക്കാം. പരിശീലനം റെസിഡൻഷ്യൽ സ്വഭാവമുള്ളതായതിനാൽ താമസിച്ച് പഠിക്കാൻ താത്പര്യമുള്ളവർ‍ മാത്രം അപേക്ഷ സമർപ്പിച്ചാൽ മതിയാകും. താത്പര്യമുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, വയസ്സ്, വിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഒക്ടോബർ 31-ന് വൈകിട്ട് അഞ്ചിനകം ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസർ, ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസ്, ഒന്നാം നില, മിനി സിവിൽ സ്റ്റേഷൻ, ചാലക്കുടി പി.ഒ., തൃശ്ശൂർ - 680 307 എന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്. ഫോൺ- 0480-2706100, 0480-2960400.

date