Post Category
കൊടകര ഐസിഡിഎസ് ഓഫീസിലേക്ക് വാഹനം വാടകയ്ക്ക് നൽകുന്നതിന് ടെണ്ടർ ക്ഷണിച്ചു*
വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള കൊടകര ഐസിഡിഎസ് പ്രൊജക്റ്റ് ഓഫീസിന്റെ ഉപയോഗത്തിനായി ഒരു വർഷത്തേക്ക് വാഹനം (കാർ/ജീപ്പ്) വാടകയ്ക്ക് എടുക്കുന്നതിനായി വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു.
ഏഴ് വർഷത്തിൽ താഴെ മാത്രം പഴക്കമുള്ളതും നല്ല കണ്ടീഷനിലുള്ളതുമായ വാഹനങ്ങളാണ് വേണ്ടത്. വാഹനത്തിന് ടാക്സി പെർമിറ്റ് ഉൾപ്പെടെയുള്ള എല്ലാ രേഖകളും ഉണ്ടായിരിക്കണം. 1500 കിലോമീറ്ററിന് പരമാവധി 35,000 രൂപയാണ് പ്രതിമാസം നൽകുന്ന വാടക. ഇന്ധനച്ചെലവ്, മെയിന്റനൻസ്, ഡ്രൈവറുടെ ശമ്പളം, ടാക്സ്, ഇൻഷുറൻസ് തുടങ്ങിയ എല്ലാ ചെലവുകളും കരാറുകാരൻ വഹിക്കേണ്ടതാണ്.
ഒക്ടോബർ 29-ന് ഉച്ചയ്ക്ക് ഒന്ന് വരെ ടെണ്ടറുകൾ സ്വീകരിക്കും. ഫോൺ- 0480-2757593.
date
- Log in to post comments