തൃശൂർ കളക്ടറേറ്റിലെ ഡീസൽ ജനറേറ്ററിന് ബാറ്ററി നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു*
തൃശൂർ ജില്ലാ കളക്ടറേറ്റിൽ സ്ഥാപിച്ചിട്ടുള്ള 100 കെ.വി.എ ഡി.ജി സെറ്റ് (ഡീസൽ ജനറേറ്റർ) ചാർജ് ചെയ്യുന്നതിനായുള്ള പുതിയ 130 എ.എച്ച് ബാറ്ററി ക്രെഡിറ്റ് വ്യവസ്ഥയിൽ വിതരണം ചെയ്യുന്നതിനായി താത്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു.
പഴയ എക്സൈഡ് ബാറ്ററി സ്ക്രാപ്പായി എടുത്ത്, അതിന്റെ വില കിഴിച്ചുള്ള തുകയാണ് ക്വട്ടേഷനിൽ രേഖപ്പെടുത്തേണ്ടത്. രേഖപ്പെടുത്തുന്ന തുകയിൽ ജി.എസ്.ടി ഉൾപ്പെടെയുള്ള എല്ലാവിധ നികുതികളും ഉൾപ്പെട്ടിരിക്കണം.
ഒക്ടോബർ 22-ന് വൈകിട്ട് മൂന്ന് വരെ ക്വട്ടേഷനുകൾ സമർപ്പിക്കാം.
ക്വട്ടേഷനുകൾ നേരിട്ടോ തപാൽ മാർഗ്ഗമോ "ജില്ലാ കളക്ടർ, സിവിൽ സ്റ്റേഷൻ, അയ്യന്തോൾ, തൃശ്ശൂർ - 680003" എന്ന വിലാസത്തിൽ ലഭ്യമാക്കണം. കവറിനു മുകളിൽ 100 കെ.വി.എ ഡി.ജി സെറ്റിന് 130 എ.എച്ച് ബാറ്ററി നൽകുന്നതിനുള്ള ക്വട്ടേഷൻ എന്ന് വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. വൈകി ലഭിക്കുന്ന ക്വട്ടേഷനുകൾ സ്വീകരിക്കുന്നതല്ല.
- Log in to post comments