Skip to main content

ജലസംരക്ഷണത്തിനും വരൾച്ചാ ലഘൂകരണത്തിനും കർമപദ്ധതി 

 

കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങൾ ഉൾക്കൊള്ളുന്ന കർമപദ്ധതിയാണ് പദ്ധതിയുടെ പ്രധാന സവിശേഷത. ജലസംരക്ഷണം, വരൾച്ചാ ലഘൂകരണം, ജലലഭ്യത ഉറപ്പാക്കുന്നതിനുള്ള നടപടികൾ എന്നിവയ്ക്ക് കർമപദ്ധതിയിൽ ഊന്നൽ നൽകും. കാർഷിക മേഖലയിലെ ജലദൗർലഭ്യം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് അനുയോജ്യമായ പരിഹാരമാർഗങ്ങൾ ആസൂത്രണം ചെയ്യുന്നതിനും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു.

പദ്ധതിയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പാക്കുന്നതിനും പുരോഗതി വിലയിരുത്തുന്നതിനുമായി ജില്ലാ, ബ്ലോക്ക് തലങ്ങളിൽ നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തും. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം കുറയ്ക്കുന്നതിന് വിവിധ വകുപ്പുകളുടെ ഏകോപനം, പ്രാദേശിക പ്രശ്നങ്ങൾ തിരിച്ചറിയൽ, സമയബന്ധിതമായ ആസൂത്രണം എന്നിവയുടെ പ്രാധാന്യവും ക്ലാസിൽ വിശദീകരിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് പദ്ധതിയുടെ ലക്ഷ്യങ്ങളും പ്രവർത്തനരീതിയും സംബന്ധിച്ച് അവബോധം നൽകുന്നതിനും ക്ലാസ് സഹായകമായി.

date