Post Category
ക്ഷീരകർഷകർക്ക് അവാർഡ്; അപേക്ഷിക്കാം
മൃഗസംരക്ഷണ മേഖലയിൽ മികച്ച പ്രകടനം കാഴ്ച വച്ചിട്ടുള്ള കർഷകർക്ക് 2026-2027 വർഷം അവാർഡുകൾ നൽകുന്നതിനായി മൃഗസംരക്ഷണ വകുപ്പ് അപേക്ഷ ക്ഷണിച്ചു. മികച്ച ക്ഷീര കർഷകൻ, വാണിജ്യാടിസ്ഥാനത്തിൽ ഏറ്റവും മികച്ച ഡയറി ഫാം, മികച്ച സമ്മിശ്ര കർഷകൻ, മികച്ച പൌൾട്രി ഫാം കർഷകൻ, മികച്ച യുവ കർഷകൻ, മികച്ച വനിത കർഷക, കർഷക സംരഭം എന്നീ വിഭാഗങ്ങളിലാണ് അപേക്ഷ നൽകേണ്ടത്. നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ അതാത് മൃഗാശുപത്രികളിൽ ഒക്ടോബർ 22 വരെ സമർപ്പിക്കാം. ഫോൺ: 0477 2252431.
date
- Log in to post comments