Skip to main content

എല്ലാ തരിശ് നിലങ്ങളും കൃഷി യോഗ്യമാക്കുക;  ഏകദിന ശില്പശാല സംഘടിപ്പിച്ചു

 

ആലപ്പുഴ ജില്ലയെ തരിശുരഹിത ജില്ലയാക്കുന്നതിന് വിശദപദ്ധതി രേഖ (ഡി.പി.ആർ) തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ  ആലപ്പുഴ കർമ്മസദൻ ഹാളിൽ ഏകദിന ശിൽപശാല സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷിന സനൽ കുമാർ അദ്ധ്യക്ഷയായി.  വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യ ബെന്നി സ്വാഗതം ആശംസിച്ചു. 
 
തരിശ് നിലങ്ങൾ കൃഷി യോഗ്യമാക്കുന്നതിനൊപ്പം നെൽകൃഷി വിപുലീകരിക്കുക, ഉത്പാദനം വർധിപ്പിക്കുക, കൂടുതൽ തൊഴിലവസരങ്ങൾ  ഉറപ്പാക്കുക എന്നിവയും  പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതായി കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ആനി മാത്യു പറഞ്ഞു. ഗ്രൂപ്പ് തിരിഞ്ഞ് തരിശു ഭൂമിയുടെ ക്രിയാത്മക ഉപയോഗം സംബന്ധിച്ച് വിവിധ തലങ്ങളിൽ ചർച്ചകൾ സംഘടിപ്പിച്ചു.   തരിശ് ഭുമിയുടെ വിവരങ്ങൾ ശേഖരിക്കുകയും അവയുടെ  വിനിയോഗം സംബന്ധിച്ച് തീരുമാനങ്ങളും  കൈകൊണ്ടു. 

ചർച്ചകളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ആലപ്പുഴ, മാവേലിക്കര മുൻസിപാലിറ്റി ചെയർപേഴ്സൺമാർ,  കൃഷി ഓഫീസർമാർ തുടങ്ങിയവർ  പങ്കെടുത്തു. ഗ്രൂപ്പ് ചർച്ചയുടെ അവതരണവും നടത്തി. എ.ഡി.എം സി പ്രേംജി, പ്രിൻസിപ്പൽ കൃഷി ഓഫീസർ വി.പി സിന്ധു, നബാർഡ് ഡി.ജി.എം മിനു അൻവർ എന്നിവർ സന്നിഹിതരായി.

date