Skip to main content

വനിതാ കമ്മീഷൻ സിറ്റിംഗ്: ആറ് പരാതികൾ തീർപ്പാക്കി

ജില്ലാ പഞ്ചായത്തിൽ നടന്ന വനിതാ കമ്മീഷൻ സിറ്റിങ്ങിൽ ആറ് പരാതികൾ തീർപ്പാക്കി. വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി സിറ്റിങ്ങിന് അധ്യക്ഷത വഹിച്ചു.
ആകെ 65 പരാതികളാണ് അദാലത്തിൽ ലഭിച്ചത്, ഇതിൽ 35 കേസുകൾ പരിഗണിച്ചു. ഏഴ് പരാതികളിൽ കമ്മീഷൻ
റിപ്പോർട്ട് ആവശ്യപ്പെട്ടു. ബാക്കിയുള്ള 52 പരാതികൾ അടുത്ത അദാലത്തിലേക്കും മാറ്റിവച്ചു.

പ്രിയദർശിനി ഹാളിൽ നടന്ന സിറ്റിങ്ങിൽ കമ്മീഷൻ അംഗങ്ങളായ എലിസബത്ത് മാമൻ മത്തായി, ഇന്ദിര രവീന്ദ്രൻ, പി. കുഞ്ഞായിഷ, വി.ആർ മഹിളാമണി, കൗൺസലർ ടി. എം പ്രമോദ്, അഭിഭാഷകയായ വി.എ അമ്പിളി തുടങ്ങിയവർ പങ്കെടുത്തു.

date